വെഞ്ഞാറമൂട് : മദ്യപസംഘം ഹോട്ടലുടമയെ വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. കോലിയക്കോട് ബിവറേജ് ജംഗ്ഷനിലെ തിരുവോണം ഹോട്ടൽ ഉടമ വാവറ അമ്പലം, ശ്രീനാരായണപുരം, ആതിരാലയത്തിൽ മോഹനൻ നായർക്കാണ് (55) വെട്ടേറ്റത്. ജീവനക്കാരനായ ഹരികുമാറിന് (35) മർദ്ദനമേറ്റു. ഇന്നലെ വൈകുന്നേരം 6.45 നായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂവർ സംഘം ഹോട്ടലിൽ കയറി ഭക്ഷണം ആവശ്യപ്പെടുകയും ലഭിക്കാൻ താമസിച്ചതിനെ തുടർന്ന് ഉടമയുമായി വാക്കുതർക്കം ഉണ്ടാവുകയും വെട്ടുകത്തി ഉപയോഗിച്ച് മോഹനൻ നായരെ വെട്ടിപ്പരിക്കേല്പിക്കുകയും ഓപ്പമുണ്ടായിരുന്നവർ ഹരികുമാറിനെ മർദ്ദിക്കുകയുമായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവശേഷം മൂന്നു പേരും ബൈക്കിൽ കയറി പാറയ്ക്കൽ ഭാഗത്തേക്ക് പോയി. ബൈക്കിന്റെ നമ്പർ ദൃസാക്ഷികളിൽ നിന്ന് പൊലീസിന് ലഭിച്ചു. കൈയ്ക്ക് പരിക്കേറ്റ മോഹനൻനായരെയും ഹരികുമാറിനെയും കന്യാകുളങ്ങര ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
