ആറ്റിങ്ങൽ : ദേശീയ പാതയിൽ കോരാണിയിൽ റോഡ് വശത്ത് നിന്ന കൂറ്റൻ വാകമരം ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. വാഹനങ്ങളുടെ മുകളിൽ മരം വീഴാതിരുന്നത് അപകടം ഒഴിവാക്കി. തുടർന്ന് ആറ്റിങ്ങൽ ഫയർ & റസ്ക്യൂ സംഘം സ്ഥലത്തെത്തി ഒടിഞ്ഞ് വീണ ശിഖരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു,, എന്നാലും കൂറ്റൻ മരത്തിന്റെ ചുവട് ഭാഗം കടപുഴകി ഇരിക്കുന്നത് കാരണം ഏത് നിമിഷവും ഒരു അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഫയർ ഫോഴ്സ് ബന്ധപ്പെട്ട അധികാരികളെ ഫയർഫോഴ്സ് അറിയിച്ചിട്ടുണ്ട്.