ദേശീയ പാതയിൽ കോരാണിക്ക് സമീപം കൂറ്റൻ വാകമരം വീണ് ഗതാഗതം തടസ്സപ്പെട്ടു

eiSLP9Y73691

ആറ്റിങ്ങൽ : ദേശീയ പാതയിൽ കോരാണിയിൽ റോഡ് വശത്ത് നിന്ന കൂറ്റൻ വാകമരം ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം.  വാഹനങ്ങളുടെ മുകളിൽ മരം വീഴാതിരുന്നത് അപകടം ഒഴിവാക്കി. തുടർന്ന് ആറ്റിങ്ങൽ ഫയർ & റസ്ക്യൂ സംഘം സ്ഥലത്തെത്തി ഒടിഞ്ഞ് വീണ ശിഖരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു,, എന്നാലും കൂറ്റൻ മരത്തിന്റെ ചുവട് ഭാഗം കടപുഴകി ഇരിക്കുന്നത് കാരണം ഏത് നിമിഷവും ഒരു അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഫയർ ഫോഴ്സ് ബന്ധപ്പെട്ട അധികാരികളെ ഫയർഫോഴ്സ് അറിയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!