നെടുമങ്ങാട് :പഴകുറ്റി ജംഗ്ഷനിൽ നിന്ന ആൽ മരം ചരിഞ്ഞ് ജനങ്ങൾൾക്ക് ഭീതി പരത്തിയതിനെ തുടർന്ന് മരത്തിന്റെ ശിഖരങ്ങൾ മുഴുവനും മുറിച്ചു മാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് ചരിഞ്ഞ് നിൽക്കുന്ന മരം കൂടുതൽ അപകടം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി മുറിച്ചു മാറ്റാൻ തീരുമാനമായത്. നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, തഹസിൽദാർ അനിൽകുമാർ,ഫയർഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെയാണ് മുറിച്ചു മാറ്റിയത്.
