പഴയകുന്നുമ്മൽ : ആറ്റിങ്ങൽ മണ്ഡലത്തിലെ ആദ്യ മാതൃകാ ബഡ്സ് സ്കൂൾ പഴയകുന്നുമ്മലിൽ ഒരുങ്ങുന്നു. ഓട്ടിസം, ബുദ്ധിമാന്ത്യം എന്നിവ സംഭവിച്ച കുട്ടകളെ വീടുകളിൽ തനിച്ചാക്കി പോകാൻ പേടിക്കുന്ന രക്ഷിതാക്കൾക്ക് ഇനി പേടി വേണ്ട. കാരണം, അവർക്കായി ഉയരുകയാണ് മാതൃകാ ബഡ്സ് സ്കൂൾ ഒരുങ്ങുന്നു. പകൽ സമയങ്ങളിൽ രക്ഷിതാക്കൾക്ക് അവരുടെ തൊഴിലുകൾക്കും ആവശ്യക്കൾക്കും പോകുമ്പോൾ ഒരു പകൽ വീട് പോലെ സുരക്ഷിതത്വവും സംരക്ഷണവും ഈ ബഡ്സ് സ്കൂൾ നൽകും. നിർദ്ധനരായ രക്ഷിതാക്കളുടെ ദയനീയാവസ്ഥയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെ ആവശ്യപ്രകാരം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പുതിയ ബഡ്സ് സ്കൂൾ നിർമ്മിക്കുന്നത്. ഇതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടിയിരുന്ന നിലവിലുള്ള കെട്ടിടം മാറ്റി പുതിയ കെട്ടിടം നിർമ്മിക്കും. നിർമാണ പ്രവത്തനങ്ങൾ എംഎൽഎ വിലയിരുത്തി.
