Search
Close this search box.

സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത, ആറ്റിങ്ങലിൽ കൗൺസിലർ അറസ്റ്റിൽ

ei33EO883659

ആറ്റിങ്ങൽ : പ്രളയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ ആറ്റിങ്ങൽ നഗരസഭ കൗൺസിലറായ കൊല്ലമ്പുഴ, മണിവീട്ടിൽ പ്രശാന്ത് അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ അക്കൗണ്ടിലേക്ക് പണം ഒന്നും നൽകരുതെന്നും കഴിഞ്ഞ പ്രളയത്തിൽ നൽകിയ പണം പോലും ഇതുവരെയും ദുരിതബാധിതർക്ക് ലഭിച്ചില്ല എന്നും പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി ആറ്റിങ്ങൽ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രശാന്തിനെ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് അറിയിച്ചു.

വ്യാജ വാർത്തയുമായി ബന്ധപ്പെട്ട് ഇതുവരെ 2 കേസ് ആണ് ആറ്റിങ്ങലിൽ രജിസ്റ്റർ ചെയ്തതെന്നാണ് വിവരം. മറ്റൊരു കേസിലെ പ്രതിയെ പോലീസ് ഇന്ന് വൈകുന്നേരം പിടികൂടിയെന്നും സൂചനയുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!