ചിറയിൻകീഴ് : പ്രളയബാധിതരെ സഹായിക്കാൻ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്നും സ്വരൂപിച്ച ആദ്യ ഗഡുവായ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ് കൈമാറി.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ ഫിറോസ് ലാൽ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഇളമ്പ ഉണ്ണികൃഷ്ണൻ, ബി.ഡി.ഒ എസ്.ആർ രാജീവ്, സിബി, പ്രമോദ് എന്നിവർ പങ്കെടുത്തു
