വർക്കല : വര്‍ക്കല- കിളിമാനൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബിന്‍സിമോള്‍ എന്ന ബസിന്റെ ഇന്നുമുതല്‍ 10 ദിവസത്തെ വരുമാനം പ്രളയത്തിലും ഉരുള്‍ പൊട്ടലിലും ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് ഒകൈത്താങ്ങായി മുഖ്യമന്ത്രിയൂടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു. മാതൃകാപരമായ ഈ പ്രവൃത്തിയില്‍ ആദ്യ യാത്രക്കാരനായി അഡ്വ; വി.ജോയി.എം.എല്‍. യും പങ്കു ചേർന്നു. ദുരിതമനുഭവിക്കുന്നവർക്ക് സഹായവും സമൂഹത്തിന് നല്ല സന്ദേശവും നൽകുന്ന ഉടമസ്ഥനേയും ജീവനക്കാരേയും എം.എല്‍.എ. അഭിനന്ദിച്ചു.
