Search
Close this search box.

കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി.എസിലെ സ്വാതന്ത്രദിന ആഘോഷം വ്യത്യസ്തമായി

eiCW3KX54400

കീഴാറ്റിങ്ങൽ:- രാജ്യത്തിൻറെ എഴുപത്തിമൂന്നാമത് സ്വാതന്ത്രദിന ആഘോഷം വിവിധ പരിപാടികളോടെ വൈഎൽഎം യു പി എസിൽ നടന്നു. രാവിലെ സ്കൂൾ എച്ച്.എം ബിനു ഷെറീന സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ വിവിധ സംസ്ഥാനത്തെ പ്രതിനിധീകരിച്ചുള്ള വേഷവിധാനങ്ങളിലും, ചരിത്രപുരുഷന്മാരായും, മതമൈത്രി ഉണർത്തുന്ന വേഷങ്ങൾ, വന്ദേമാതരം,കർഷക വേഷം തുടങ്ങി വിവിധ വേഷവിധാനത്തിലും മുദ്രാവാക്യങ്ങൾ വിളിച്ചും വൈവിധ്യമാർന്ന സ്വാതന്ത്ര്യദിന റാലി കണ്ണിനു കുളിർമ നൽകി. സ്കൂളിലെ സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിലുള്ള കരാട്ടെ ടീം മണനാക്ക് ജംഗ്ഷനിൽ വെച്ച് നടത്തിയ ഡെമോ പ്രസന്റേഷൻ പൊതുജനങ്ങൾക്ക് ഒരു നവ്യ അനുഭവമായി.പ്രളയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രളയ ദിന അനുസ്മരണവും നടക്കുകയുണ്ടായി.ചടങ്ങിൽ പി.ടി.എ പ്രസിഡന്റ്, രക്ഷകർത്താക്കൾ, പൂർവവിദ്യാർത്ഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!