നിയമം പാലിച്ചവർക്ക് മധുരം, ലംഘിച്ചവർക്ക് മഞ്ഞക്കാർഡ്.

eiXXZSW12292

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തിൽ ‘ശുഭയാത്ര’ എന്ന പേരിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഇരുചക്രവാഹന യാത്രക്കാർക്ക് ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും നാലുചക്ര വാഹന യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരിക്കുക വഴി നല്ല ഒരു ട്രാഫിക് സംസ്കാരം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഹെൽമറ്റ് ധരിച്ച് ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ഇരുചക്രവാഹന യാത്രക്കാരേയും സീറ്റ് ബെൽറ്റ് ധരിച്ചു വരുന്ന കാർ യാത്രക്കാരേയും മിഠായി നൽകി അഭിനന്ദിച്ച കുട്ടികൾ അത് ലംഘിച്ചു വരുന്നവർക്ക് മുന്നറിയിപ്പായി ട്രാഫിക് നിയമങ്ങൾ രേഖപ്പെടുത്തിയ മഞ്ഞകാർഡ് നൽകുകയും ചെയ്തു. ഹെൽമറ്റ് ധരിക്കാതെ വാഹനത്തിൽ സൂക്ഷിച്ചിരുന്നവർക്ക് കേഡറ്റുകൾ തന്നെ അത് തലയിൽ ധരിപ്പിച്ച് ചിൻ സ്ട്രാപ്പ് ഇട്ടു കൊടുക്കുകയും ചെയ്തു. അവനവഞ്ചേരി ജംഗ്ഷന് സമീപം നടത്തിയ വാഹന പരിശോധനാ പരിപാടിയ്ക്ക് ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ എം.ജി.ശ്യാം, പോലീസ് ഉദ്യോഗസ്ഥരായ ശ്രീജൻ ജെ.പ്രകാശ്, രേഖ ആർ.നാഥ്, എസ്.പി.സി. പദ്ധതിയുടെ സി.പി.ഒ. എൻ.സാബു എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!