തോന്നയ്ക്കൽ : മഹാത്മാഗാന്ധിയുടെ 150ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഗാന്ധി പ്രതിമ സായി ഗ്രാമത്തിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ അനാച്ഛാദനം ചെയ്തു. ശില്പി പട്ടാമ്പി സതീശനാണ് എട്ടടി ഉയരത്തിൽ പ്രതിമ നിർമിച്ചത്. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി, സിനിമ താരം മധു, എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ ആനന്ദകുമാർ, ജനപ്രതിനിധികൾ തുടങ്ങുയവർ പങ്കെടുത്തു
