Search
Close this search box.

ലോ അക്കാദമിയിൽ സംഘർഷം : എസ്എഫ്ഐ ആറ്റിങ്ങൽ ഏര്യാ പ്രസിഡന്റിന്റെ തലയടിച്ചു പൊട്ടിച്ചു

ei2V7O032321

ആറ്റിങ്ങൽ : പേരൂർക്കട ലോ അക്കാഡമി ലോ കോളേജിൽ പരീക്ഷയ്ക്കെത്തിയ എസ്‌എഫ്‌ഐ നേതാവിന്റെ തലയടിച്ച്‌ പൊട്ടിച്ചു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും ആറ്റിങ്ങൽ ഏര്യാ പ്രസിഡന്റുമായ വിഷ്ണു രാജിന്റെ തലയ്ക്കാണ് പരിക്കേറ്റത്. അക്കാദമിയിലെ രണ്ടാംവർഷ വിദ്യാർഥിയാണ്‌ വിഷ്ണു രാജ്‌. പഠനം പൂർത്തിയാക്കിയ വിഷ്ണുരാജ് തിങ്കളാഴ്‌ച പകൽ 1.30ന്‌ പരീക്ഷ എഴുതുന്നതിന്‌ എത്തിയപ്പോഴായിരുന്നു അക്രമം. തലയ്ക്കും കൈയ്‌ക്കും ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എബിവിപി പ്രവർത്തകരാണ് അക്രമത്തിനു പിന്നിൽ എന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. പേരൂർക്കട പൊലീസ് കേസെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!