ഇലകമൺ: വീടിന്റെ പുരയിടത്തിലെ ടാങ്കിൽ മുള്ളൻപന്നി. കായൽപ്പുറം വാട്ടർടാങ്കിനു സമീപമുള്ള വീടിന്റെ പുരയിടത്തിലെ ടാങ്കിലാണ് മുള്ളൻപന്നി കുടുങ്ങിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് വീട്ടുടമസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞതോടെ നാട്ടുകാരുമെത്തി. എന്നാൽ, അക്രമം ഭയന്ന് ആരും അടുത്തുപോകാൻ കൂട്ടാക്കിയില്ല. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുള്ളൻപന്നിയെ കൂട്ടിലാക്കി കൊണ്ടുപോയി
