പള്ളിക്കൽ : ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ തുണി ഉത്പന്നങ്ങൾ വിൽക്കുന്നയാളെ ദേഹോപദ്രവം ഏൽപ്പിച്ച് പണം കവർച്ച നടത്തിയ സംഭവത്തിൽ പ്രധാന പ്രതി പള്ളിക്കൽ പോലീസിന്റെ പിടിയിൽ. മടവൂരിൽ പുലിയൂർകോണം,ഈട്ടിമൂട് തൻസീർ മൻസിലിൽ തൻസീറിനെ(36)യാണ് പളളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി നിലമേൽ ഭാഗത്ത് തുണി കച്ചവടം കഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുകയായിരുന്ന വർക്കലയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി കാളിരാജിനെ തടഞ്ഞ് നിർത്തി പണം കവർന്നതാണ് സംഭവം. കാളിരാജിനെ പിൻതുടർന്നെത്തിയ തൻസീറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മടവൂർ മാങ്കോണത്ത് വെച്ച് ആക്രമിച്ച് പണം കവരുകയായിരുന്നു. അറസ്റ്റിലായ തൻസീർ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസ്സുകളിൽ പ്രതിയാണ്. പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ അജി ജി നാഥ്, സബ് ഇൻസ്പെക്ടർ പി അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബി.ദിലീപ്, സി.പി.ഒമാരായ അനീഷ്, ശ്രീരാജ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.