ചിറയിൻകീഴ് : സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ പേരിൽ പണപിരിവ് നടത്തുന്നതായി പരാതി.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഇന്ന് പ്രവർത്തനം ആരംഭിച്ച ടെൻഷൻ ക്ലിനിക്കിന്റെ ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങൾ ബ്ലോക്ക് പഞ്ചായത്ത് അംഗം തന്റെ ഫേസ്ബുക്ക് അകൗണ്ടിലൂടെ പങ്കുവച്ചപ്പോഴാണ് യുവാവ് തനിക്കുണ്ടായ ദുരനുഭവവുമായി രംഗത്ത് വന്നത്.
കമ്മന്റിൽ പറയുന്നത് ഇങ്ങനെ..
“……. താലൂക് ആശുപത്രിയിൽ ചികിത്സ വേണമെങ്കിൽ HMC ക്കു ഫണ്ട് അടച്ചു രസീത് വാങ്ങണം എനിക്ക് നേരിട്ട് ഉണ്ടായ അനുഭവം ആണ്. വേണമെങ്കിൽ തെളിവ് തരാം
“പനിയായി അത്യാഹിദത്തിൽ ചെന്നപ്പോൾ എനിക്ക് ഒരു ട്രിപ്പ് തന്നു. അതിനു 500രൂപ HMC ക്ക് അടപ്പിച്ചു 100രൂപ ഇസിജിക്കു എല്ലാം കൂടി 800രൂപയോളം വാങ്ങി..
“സ്വകാര്യ ആശുപത്രിയിൽ ഇതിന്റെ പകുതിയേ ആകൂ..
“സർക്കാർ ആശുപത്രിയിൽ ഇങ്ങനെ സേവനം ചെയ്യണമെന്നാണോ HMC തീരുമാനം സഖാവെ എന്നും പരാതിക്കാരൻ ചോദിക്കുന്നു. ആവിശ്യമെങ്കിൽ തെളിവ് നൽകുവാൻ തയ്യാറാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കമന്റിൽ സൂചിപ്പിക്കുന്നുണ്ട്.
തുടർന്ന് ബ്ലോക്ക് അംഗം:
…….. വ്യക്തമായ തെളിവു നൽകിയാൽ പരിശോധിക്കാമെന്ന് മറുപടി പറഞ്ഞു.
https://m.facebook.com/story.php?story_fbid=693252411086706&id=100012058598103