ഇടയ്ക്കോട് ഡി.എ.എം.യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പത്മകുമാരി അദ്ധ്യക്ഷയായി. കവി രാധാകൃഷ്ണൻ കുന്നുംപുറം സ്കൂൾ ലീഡർ അരുണിന് പുസ്തകങ്ങൾ കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.തുടർന്ന് നാടൻപാട്ട് ശിലപ്ശാല നടന്നു. അഭിജിത്ത് പ്രഭ ക്ലാസ് നയിച്ചു. കുട്ടികൾ കവിതകളും കഥകളും അവതരിപ്പിച്ചു.
