നിലംബുരിൽ ചാലിയാർ പുഴയുടെ കരയിൽ അഞ്ച് കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണർ പ്രളയത്തെ തുടർന്ന് ഉപയോഗശൂന്യമായനിലയിൽ ആയത് മണ്ണ് മാറ്റി വെള്ളം വറ്റിച്ചു ഉപയോഗയോഗ്യമാക്കി. ജില്ലാപഞ്ചായത്തു പ്രസിഡന്റ് വി.കെ മധുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്ന് എത്തിയ മംഗലപുരം ഗ്രാമപഞ്ചായത്തിലെ സന്നദ്ധപ്രവർത്തകരും പ്രസിഡന്റ് വേങ്ങോട് മധുവും പഞ്ചായത്തു അംഗങ്ങൾ ഷാനവാസ്, അജികുമാർ, വേണുഗോപാലന്നായർ, ജയ്മോൻ, ഉദയകുരിയും, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ ജയകുമാരിയും 56 കിണറുകളും നിരവധി വീടുകളും കുനിപാല ജുമാമസ്ജിദ് പരിസരവും പള്ളിവക കിണറും കുടുംബശ്രീകഫെയുടെ കിണർ, ഒരു പൊതുകിണറും വൃത്തിയാക്കി. നാട്ടുകാരുടെയും ജില്ലാപഞ്ചായത്തു പ്രസിഡന്റിന്റേയും പ്രശംസ നേടുവാനും മംഗലപുരം ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു.
