കടയ്ക്കാവൂര്‍: കടയ്ക്കാവൂര്‍ എസ്എസ്പിബി എച്ച്എസ്എസിലെ എസ്പിസി യൂണിറ്റ് ഔഷധസസ്യത്തോട്ടം തയ്യാറാക്കുന്നു. തോട്ടത്തിലേയ്ക്കുള്ള ഔഷധസസ്യങ്ങള്‍ നെടുങ്കണ്ട ശ്രീനാരായണ ബിഎഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വാങ്ങിനല്‍കി. സ്കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ അധ്യാപകവിദ്യാര്‍ത്ഥികളില്‍ നിന്ന് കടയ്ക്കാവൂര്‍ എസ്ഐ വിനോദ് വിക്രമാദിത്യന് ഔഷധസസ്യങ്ങള്‍ ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ എസ് കെ ശോഭ, പിടിഎ പ്രസിഡന്റ് അഡ്വ. റസൂല്‍ ഷാന്‍, സ്റ്റാഫ് സെക്രട്ടറി ടി ഷാജു, സിപിഒ ബിനോദ് മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
