മംഗലപുരം ഗ്രാമപഞ്ചായത്തിൽ മുരുക്കുംപുഴ ഇരട്ടകുളങ്ങര ക്ഷേത്രനടയിൽ എം. എൽ. എ വി ശശിയുടെ വികസന ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ഡെപ്യുട്ടി സ്പീക്കർ വി. ശശി ഹൈമാസ് ലൈറ്റിന്റെ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മുരുക്കുംപുഴ വാർഡ് മെമ്പർ എം. ഷാനവാസ്, പഞ്ചായത്ത് സ്റ്റാഫ് സെക്രട്ടറി ഹരികുമാർ, ക്ഷേത്രജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
