ആറ്റിങ്ങൽ : ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ 8 അര മണി കഴിഞ്ഞാണ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ടെന്നു വിവരം. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങലിൽ നിന്ന് കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ആറ്റിങ്ങൽ – കല്ലമ്പലം – വർക്കല റൂട്ടിൽ ഓടുന്ന അനന്തപുരി ബസും എതിരെ വന്ന ടിപ്പറുമാണ് ഇടിച്ചത്. ബസ്സിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ഒരുപാട് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ടിപ്പർ ലോറി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ആറ്റിങ്ങൽ പോലീസ് ഗതാഗതം നിയന്ത്രിച്ചു. കഴിഞ്ഞ ദിവസവും ഇവിടെ ഒരു കാറും ലോറിയും കൂട്ടിയിടിച്ചു. അടുത്ത കാലത്തായി ഈ ഭാഗത്ത് അപകടം വർധിക്കുന്നു.
