വർക്കല : സഹായവും സ്നേഹവും കവറിലും ചാക്കിലുമാക്കി ലോഡ് കണക്കിന് പ്രളയഭൂമിയിലേക്ക് ഒഴികിയെത്തുമ്പോൾ കിലോമീറ്ററോളം താണ്ടി മുച്ചക്ര വാഹനത്തിൽ ഭിന്നശേഷിക്കാർ സമാഹരിച്ച വസ്തുക്കളുമായി അവർ എത്തി. കണ്ണും മനസ്സും നിറഞ്ഞ കാഴ്ചയായിരുന്നു അത്. വർക്കല, വെട്ടൂർ ആശാൻ മുക്കിൽ നിന്നും ആലപ്പുഴ, കുട്ടനാട്ടിലെ സഹോദരങ്ങൾക്കാണ് സ്നേഹത്തിന്റെ ഉത്തമ ഉദാഹരണം മൂന്ന് ടയറിൽ ഓടിയെത്തിയത്.
പ്രളയം വിതച്ച നാശത്തിൽ എല്ലാം നഷ്ടപ്പെട്ട മുപ്പതോളം കുടുംബങ്ങൾക്ക് ഭഷ്യ ധാന്യങ്ങളും വസ്ത്രങ്ങളും, നിത്യോപയോഗ സാമഗ്രിക സാധനങ്ങളുമായി അവർ എത്തിയത് വളരെ കൗതുകവും മാതൃകാപരമായും മാറി. രാവിലെ 8 മണിക്ക് ആശാൻ മുക്കിൽ നിന്നും ആരംഭിച്ച യാത്ര വെട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: അസീം ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ കൂട്ടായ്മയിലെ ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് അയ്യൂബ്, സെക്രട്ടറി ബിജു, ഖജാൻജി നെജുമ, മറ്റ് പതിനഞ്ചോളം വരുന്ന സഹപ്രവർത്തകരും ഈ മാതൃകാ സഹായയാത്രയിൽ പങ്കാളികളായി.