ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭയുടെ കൊല്ലമ്പുഴയിലെ കുട്ടികളുടെ പാർക്കിന്റെ നിർമ്മാണം പൂർത്തിയായി. വാമനപുരം നദിയുടെ തീരത്ത് പ്രകൃതിരമണീയത നിറഞ്ഞ സ്ഥലത്താണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. 28.5ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവായത്. പാർക്കിനോടൊപ്പം ആറ്റിങ്ങലിന്റെ ചരിത്രം കുട്ടികൾക്കു മനസ്സിലാക്കാൻ വേണ്ടി ഒരു മിനി ചരിത്ര മ്യൂസിയവും ഒരുക്കിയിട്ടുണ്ട്.എല്ലാ ദിവസവും വൈകുന്നേരം 4മുതൽ 7വരെയും അവധി ദിവസങ്ങളിൽ 3മുതൽ 8വരെയാണ് 15വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകുന്നത്. കുട്ടികൾകളോടൊപ്പം വരുന്നവർക്കും പ്രവേശനം ഉണ്ടായിരിക്കും. എന്നാൽ മുതിർന്നവരെ കളിക്കോപ്പുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നതല്ല. പാർക്കിന്റെ ഉദ്ഘാടനം സെപ്റ്റംബർ 5ന് വൈകുന്നേരം 6മണിക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അഡ്വ ബി സത്യൻ എംഎൽഎ, നഗരസഭ ചെയർമാൻ എംപ്രദീപ് തുടങ്ങിയവർ പങ്കെടുക്കും.
