അഴൂർ : പ്രളയദുരിതത്തിലും എൽ.ഡി.എഫ് സർക്കാർ ഓണത്തിന് മുൻപ് പെൻഷൻ നൽകുന്നു. കേരളത്തിൽ പ്രളയം നാടിനെ തളർത്തിയപ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ദുരിതബാധിതർക്ക് താങ്ങായി നിന്നു എൽ.ഡി.എഫ് സർക്കാർ. ഈ പ്രളയദുരിതത്തിലും ഓണത്തിന് മുൻപ് എല്ലാവർക്കും പെൻഷൻ നൽകുകയാണ്. അഴൂർ പഞ്ചായത്തിലെ പെരുങ്ങുഴി സർവ്വീസ് സഹകരണ ബാങ്ക് വഴി നൽകുന്ന ക്ഷേമ പെൻഷൻ വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ അജിത് സീനിയർ സിറ്റിസണായ ഭാർഗ്ഗവന് 4500 രുപ നൽകി നിർവഹിച്ചു.
