ദേശീയ കായിക ദിനത്തിന് മുന്നോടിയായി ആറ്റിങ്ങൽ സബ് ജില്ലയിലെ ഗവ: എൽ.പി.എസ് ചെമ്പൂരിൽ കളിമുറ്റം സംഘടിപ്പിച്ചു . ശാരീരികവും മാനസികവുമായ ഉല്ലാസത്തിനായി കുട്ടികൾക്കായി കളിയരങ്ങിന്റെ (ടാലൻറ് ലാബ്) ആഭിമുഖ്യത്തിൽ കരാട്ടെ പരിശീലനം, യോഗ , നൃത്തം, ചിത്രരചന, ചെണ്ട, സംഗീത പരിശീലനം എന്നിവ വിദ്യാലയത്തിൽ എല്ലാ ശനിയാഴ്ച്ചകളിലും നടപ്പിലാക്കുന്നുണ്ട് ഇതിനനുബന്ധമായാണ് കായിക ദിനാചരണത്തിന് മുന്നൊരുക്കമായി കളിമുറ്റം സംഘടിപ്പിച്ചത്.കബഡി കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി വെൺകുളം വിവേകാനന്ദ ക്ലബ്ബിൽ നിന്ന് ശ്രീ നിതിൻ ,ശ്രീ സുജിത്ത് എന്നിവർ കളി മുറ്റത്തിലേക്കെത്തി.ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് & ടെക്നോളജിയിലെ ഫിസിക്കൽ എജ്യൂക്കേഷൻ കോ ഓർഡിനേറ്റിംഗ് സൂപ്പർവൈസർ ശ്രീ ഹരി ഖോ ഖോ യുടെ നിയമങ്ങളും മറ്റു ഫൺഗയിമുകളും കുട്ടികൾക്കായി പരിചയപ്പെടുത്തി.തുടർന്ന് കബഡി കളിയിലും , ഖോ ഖോ യിലും മറ്റു ഫൺ ഗെയിമുകളിലും കുട്ടികളേർപ്പെട്ടു. രസകരമായ കളികൾ കുട്ടികൾ വേണ്ടുവോളം ആസ്വദിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ അജി തെക്കുംകര, പ്രഥമാധ്യാപിക ശ്രീമതി ഗീതാകുമാരി, ഡയറ്റ് ഫാക്കൽറ്റി ശ്രീമതി ഷീജാ കുമാരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
