വാളക്കാട് : വളക്കാട് പെട്രോൾ പമ്പിൽ ബൈക്കിൽ എത്തിയ യുവാവ് പെട്രോൾ അടിക്കാൻ വൈകിയെന്ന് ആരോപിച്ച് വികലാംഗനായ ജീവനക്കാരനെ ക്രൂരമായി മർദിച്ചെന്ന് പരാതി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഡീസൽ സെക്ഷൻ കൈകാര്യം ചെയ്യുന്ന അവനവഞ്ചേരി സ്വദേശി ഗിരീഷ്(50)നാണ് മർദ്ദനമേറ്റത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി.
വാളക്കാട് സ്വദേശിയായ യുവാവ് പാഷൻ പ്രൊ ബൈക്കിൽ പെട്രോൾ അടിക്കാൻ പമ്പിലെത്തി. തുടർന്ന് ഡീസൽ സെക്ഷനിൽ നിന്ന ഗിരീഷിനോടു പെട്രോൾ അടിക്കാൻ യുവാവ് പറഞ്ഞെന്നും ഒരു വാഹനത്തിൽ ഡീസൽ അടിച്ചു കൊണ്ടു നിന്ന ഗിരീഷ് അത് പെട്രോൾ സെക്ഷൻ കൈകാര്യം ചെയ്യുന്ന മറ്റു ജീവനക്കാരൻ ബൈക്കിൽ പെട്രോൾ അടിക്കുമെന്ന് ഗിരീഷ് പറഞ്ഞു. തുടർന്ന് മറ്റൊരു ജീവനക്കാരൻ ബൈക്കിൽ പെട്രോൾ അടിച്ചു കൊടുത്തു. ശേഷം യുവാവ് ഗിരീഷിനോടു മോശമായി സംസാരിച്ചെന്നും തുടർന്ന് ബൈക്കിന്റെ പെട്രോൾ ടാങ്കിന്റെ മൂടി കൊണ്ട് മൂക്കിലും തലയ്ക്കും മർദിക്കുകയും ചെയ്തെന്നാണ് പരാതി. ക്രൂരമായി മർദ്ദനമേറ്റ ഗിരീഷിന്റെ തലയിൽ നാല് തുന്നൽ ഉണ്ടെന്നും മൂക്കിന് ഗുരുതര പറിക്കുണ്ടെന്നും പമ്പിലെ ജീവനക്കാരൻ അറിയിച്ചു. മർദ്ദനത്തിന് ശേഷം ബൈക്ക് പമ്പിൽ ഉപേക്ഷിച്ചിട്ട് യുവാവ് കടന്നുകളഞ്ഞു. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി ബൈക്ക് പിടിച്ചെടുത്തു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
സിസിടിവി ദൃശ്യം…
https://www.facebook.com/153460668635196/posts/413964932584767/