പെരുമാതുറ :ജില്ലയിലെ മുതലപ്പൊഴിയോട് ചേർന്ന് കിടക്കുന്ന ചിറയിൻ കീഴ്,അഴൂർ, കഠിനംക്കുളം, എന്നീ പഞ്ചായത്തുകളിലെ തിരദേശവാർഡുകൾ ഉൾപെടുത്തി പെരുമാതുറ പഞ്ചായത്ത് രൂപികരിക്കണമെന്ന് ആവശ്യവുമായി പെരുമാതുറയിൽ സർവ്വകക്ഷിയോഗം കൂടുന്നു.പെരുമാതുറ കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പെരുമാതുറ കൂട്ടായ്മ ഹാളിലാണ് യോഗം നടക്കുന്നത്.
സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കാനായി സർക്കാർ തലത്തിൽ നടപടികൾ പുരോഗിക്കുമ്പോൾ പഞ്ചായത്തിനായി പെരുമാതുറ കൂട്ടായ്മ നടത്തി വരുന്ന പരിശ്രമങ്ങൾക്ക് ബഹുജനപങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവ്വകക്ഷി യോഗം കൂടാൻ തിരുമാനിച്ചിരിക്കുന്നത്.
യോഗത്തിൽ വിവിധ രാഷ്ട്രിയ-സാംസ്കാരിക-മത സംഘടനാ പ്രതിനിധികൾ പങ്കെടുക്കണമെന്ന് പെരുമാതുറ കൂട്ടായ്മ ജനറൽ കൺവീനർ ടി.എം ബഷീർ അഭ്യാർത്ഥിച്ചു.