പാലോട് :കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലോട് മേഖലയുടെ നേതൃത്വത്തിൽ ചാന്ദ്രമനുഷ്യൻ പച്ച ഗവ. എൽ.പി എസ്സിൽ എത്തി. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അൻപതാമത് വാർഷികത്തോടനുബന്ധിച്ച് സ്ക്കൂളുകളിൽ നടന്ന ശാസ്ത്രബോധന പ്രവർത്തനമാണ് ചാന്ദ്രമനുഷ്യൻ. ഹെഡ്മിസ്ട്രസ് ഷൈജ, ശാസ്ത്ര ക്ലബിന്റെ ചുമതലയുള്ള അദ്ധ്യാപിക വിജി, സ്റ്റാഫ് സെക്രട്ടറി ആത്മ രാജ്, സീനിയർ അസിസ്റ്റന്റ് അംബിക എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. തുടർന്ന് പാലു വള്ളി യു.പി.എസ്, കൊല്ലായിൽ യു.പി.എസ്, കൊല്ലായിൽ എൽ.പി.എസ്, കരിമൺകോട് എൽ.പി.എസ് എന്നീ സ്കൂളുകളിലെ സ്വീകരണത്തിൻ അതത് സകൂളുകളിലെ ഹെഡ്മാസ്റ്റർമാർ നേതൃത്വം നൽകി. സമാപന പരിപാടി ചെറ്റച്ചൽ നവോദയ സ്കൂളിലെ നിറഞ്ഞ സദസിൽ അവതരിപ്പിച്ചു. നവോദയ സ്കൂൾ പ്രിൻസിപ്പൽ പ്രകാശ് സ്വാഗതം ആശംസിച്ചു.
