വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കരിങ്കൽഭിത്തി ഇടിഞ്ഞുവീണു. അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും അവിടെ പാർക്ക് ചെയ്‌തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് കേടുപാട് പറ്റി. വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. നെല്ലനാട് ഗ്രാമപഞ്ചായത്തിന്റെ പിറകുവശത്തെ കരിങ്കൽഭിത്തിയാണ് ഡിപ്പോയിലേക്ക് ഇടിഞ്ഞു വീണത്. ആ സമയത്തു അവിടെ ജീവനക്കാരുണ്ടായിരുന്നെങ്കിലും ഓടി മാറിയതിനാൽ ആർക്കും പരിക്കില്ല. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വാഹനങ്ങൾക്ക് മുകളിലാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ നാലോളം ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുണ്ട്.
