കിളിമാനൂർ : കുറ്റിമൂട് അമ്പിളി കൊലക്കേസിലെ പ്രതിയായ ആനകുടി കുഞ്ഞുമോൻ എന്നറിയപ്പെടുന്ന അജികുമാറിനെ കഞ്ചാവുമായി പിടികൂടി. കാരേറ്റ് പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ വച്ച് കിളിമാനൂർ എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.പി അനിൽ കുമാറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. എൻ.ഡി.പി.എസ് നിയമപ്രകാരം കോടതിയിൽ ഹാജരാക്കി.ഇയാൾ നിരവധി അടിപിടി കേസുകളിൽ പ്രതിയാണ്. ഇയാൾ അമ്പിളി കൊലക്കേസിൽ കോടതി ജാമ്യത്തിൽ കഴിഞ്ഞു വരവെയാണ് കഞ്ചാവുമായി പിടിയിലായത്. കാരേറ്റ്, കിളിമാനൂർ ഭാഗത്തെ സ്കൂളുകളിലെ കുട്ടികൾക്കു കഞ്ചാവ് നൽകുന്നത് ഇയാളാണെന്നു സംശയിക്കുന്നു.
അന്വേഷണത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, ഉദയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെസ്സിo, ഗിരീഷ്‌കുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ലിജി, എക്‌സൈസ് ഡ്രൈവർ ഗിരീശൻ എന്നിവർ ഉണ്ടായിരുന്നു.