നെടുമങ്ങാട് :ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എൽ ഷിബുവിന്റെ നേത്യത്വത്തിൽ കാരയ്ക്കാംതോട് ,മണ്ണാത്തിക്കുഴി മേഖലകളിൽ നടത്തിയ റെയ്‌ഡിൽ 1 ലിറ്റർ ചാരായവും വാറ്റുന്നതിനായി പാകപ്പെടുത്തിയ 95 ലിറ്റർ കോടയും വാറ്റുപകരങ്ങളും വീട്ടിൽ സൂക്ഷിച്ച് വച്ച കുറ്റത്തിന് മണ്ണാത്തിക്കുഴി പ്രിയാലയം വീട്ടിൽ രാഘവൻ മകൻ മധു ,ഭവാനി മകൾ പ്രസന്നകുമാരി എന്നിവരുടെ പേരിൽ അബ്‌കാരി കേസ് കണ്ടെടുത്തു.മധു വിനെ അറസ്റ്റ് ചെയ്തു.പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ വി.അനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. ഗോപകുമാർ , എസ്.ബിജു , വി.എസ്.ബൈജു വനിതാ സിവിൽ എക്സൈസ് ഓഫീസർ രമ്യ എക്സൈസ് ഡ്രൈവർ സജീബ് എന്നിവർ പങ്കെടുത്തു
