ഒറ്റൂര്‍ പ്രാഥമികാരോഗ്യ ആശുപത്രി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ ബി സത്യൻ എം.എല്‍.എ അറിയിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം എന്ന നിലക്കുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ആശുപത്രിയില്‍ ലഭ്യമാണ്. നിരവധി ആരോഗ്യ പദ്ധതികള്‍ ഇവിടെ നടപ്പിലാക്കുന്നു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടുകൂടി കൂടി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളും ചികിത്സയും ഉറപ്പുവരുത്താനാകും. പാലിയേറ്റീവ്, ഫിസിയോതെറാപ്പി. സ്പീച്ച് തെറാപ്പി, മാനസികാരോഗ്യ പരിപാടി, ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ക്ലിനിക്ക്, ലാബ് തുടങ്ങിയവ ആശുപത്രിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നതായും എം.എല്‍.എ പറഞ്ഞു.
