വിനോദസഞ്ചാര വകുപ്പ് ആറ്റിങ്ങല്‍ കൊല്ലമ്പുഴയില്‍ നിര്‍മിച്ച കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ അഞ്ചിന് സഹകരണ-ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വിനോദസഞ്ചാര വകുപ്പിന്റെ 28.5 ലക്ഷം രൂപ ചെലവിട്ടാണ് പാര്‍ക്ക് നിര്‍മിച്ചത്. പാര്‍ക്കിന്റെ ഉടമസ്ഥാവകാശവും സംരക്ഷണാവകാശവും നഗരസഭയ്ക്കാണ്.
