ആറ്റിങ്ങൽ : തിരുവാതിര മോട്ടോർസ് ദുരിതബാധിതർക്കായി സമാഹരിച്ച സാധന സാമഗ്രികൾ ബിഗ് എഫ്.എം 92.7ന്റെ നേതൃത്വത്തിൽ ദുരിത മേഖലയിലേക്ക് എത്തും. 92.7 ബിഗ് എഫ്.എമ്മിന്റെ നേതൃത്വത്തിൽ അയക്കുന്ന 43ആമത്തെ ലോഡിലാണ് ആറ്റിങ്ങൽ തിരുവാതിര മോട്ടോഴ്സിന്റെ സ്നേഹം കൂടി ചേർക്കുന്നത്.
സ്കൂൾ കുട്ടികൾക്ക് ആവശ്യമായ ബുക്കും പേനയും ഉൾപ്പടെ ഒരുവിധം ആവശ്യമുള്ള എല്ലാ സാധനങ്ങളും തിരുവാതിര സമാഹരിച്ചിട്ടുണ്ട്. പൊതുജനങ്ങളും യാത്രക്കാരും നല്ല രീതിയിൽ സഹകരിച്ചതിനാലാണ് തിരുവാതിര മോട്ടോർസിന് കഴിഞ്ഞ പ്രളയത്തിൽ സാധനങ്ങൾ അയച്ച പോലെ ഇത്തവണയും അയക്കാൻ സാധിക്കുന്നതെന്ന് ഉടമകൾ പറഞ്ഞു. സ്വകാര്യ ബസ്സുകളെ ജനങ്ങൾക്ക് മുന്നിൽ ശത്രുവായി ചിത്രീകരിക്കപ്പെടുമ്പോൾ തിരുവാതിര പോലുള്ള സ്വകാര്യ ബസ്സുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം നല്ല പ്രവർത്തനങ്ങൾ ആരും കാണാതെ പോകരുത്.
തിരുവാതിര സമാഹരിച്ച സാധനങ്ങൾ ബിഗ് എഫ്എം 92.7 പ്രതിനിധികളായ കിടിലം ഫിറോസും ഹാപ്പി ഹവേഴ്‌സിലെ ഹാപ്പി സുമിയും ചേർന്ന് ഏറ്റുവാങ്ങി. ദുരിതാശ്വാസക്യാമ്പുകളിൽ സാധനങ്ങൾ എത്തിക്കുന്നതിനായി തിരുവാതിരയുടെ ബസ്സുകൾ സൗജന്യമായി ഓടിയതും ശ്രദ്ധനേടിയിരുന്നു