പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ചു തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച ഇരുപതുകാരൻ പിടിയിൽ. നെട്ട മുന്ന കോട്ടേജിൽ മുന്ന എന്നു വിളിക്കുന്ന എൻ. അഷ്‌കറാണ് നെടുമങ്ങാട് പൊലീസ്ന്റെ പിടിയിലായത്. സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി സംഭവം വെളിപ്പെടുത്തിയത്. പുജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അന്വേഷണത്തിനായി നെടുമങ്ങാട് പൊലീസിനു കൈമാറുകയായിരുന്നു. സി.ഐ വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, ശ്രികുമാർ, എ.എസ്.ഐ ഷിഹാബുദ്ദീൻ, എസ്.സി.പി.ഒ ഫ്രാങ്ക്‌ളിൻ, ഡബ്ലിയു.എസ്.സി.പി.ഒ ഷൈലബീവി, സി.പി.ഒമാരായ സനൽ രാജ്, ബിജു ഉളിയൂർ, മോനിരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.