Search
Close this search box.

പെരുമാതുറ പഞ്ചായത്ത് രൂപീകരിക്കണമെന്ന് സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു

eiN658Q46496

ചിറയിൻകീഴ്, അഴൂർ, കഠിനംകുളം പഞ്ചായത്തുകളുടെ തീരദേശ വാർഡുകളുടെ സമഗ്ര വികസനത്തിന് പെരുമാതുറ കേന്ദ്രീകരിച്ച് പഞ്ചായത്ത് രൂപീകരിക്കണമെന്ന് പെരുമാതുറ കൂട്ടായ്മ വിളിച്ചുകൂട്ടിയ സർവകക്ഷിയോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം മുൻനിർത്തി പ്രവർത്തിക്കുന്നതിന് 25 പേരടങ്ങുന്ന ഏകോപനസമിതിയെ തെരഞ്ഞെടുത്തു. പെരുമാതുറ കൂട്ടായ്മ ജനറൽ കൺവീനർ ടി.എം. ബഷീർ അധ്യക്ഷതവഹിച്ചു. എസ്. സക്കീർ ഹുസൈൻ, എം. അബ്ദുൽ വാഹിദ്, എം. റാഫി, എ. നസറുള്ള, അഡ്വ. തോപ്പിൽ നിസാർ, ബഷറുള്ള, എം.എസ്. കമാലുദ്ദീൻ, മധു, ഇഖ്ബാൽ മാടൻവിള, ആരിഫുദ്ദീൻ, നസീഹ, അബ്ദുൽ ഹൈ, അജീദ്, റഫീഖ്, സൈഫുദ്ദീൻ, ഷാജഹാൻ ഇബ്രാഹിം, ഷാഫി കൊട്ടാരംതുരുത്ത് എന്നിവർ സംസാരിച്ചു.

പെരുമാതുറ പഞ്ചായത്ത് രൂപീകരണ ഏകോപനസമിതി ഭാരവാഹികളായി ഇ.എം. നജീബ് (ചെയർമാൻ), ടി.എം.ബഷീർ (വൈസ് ചെയർമാൻ), എസ്. സക്കീർഹുസൈൻ (ജനറൽ കൺവീനർ), എ. ഷാജഹാൻ (കൺവീനർ), ഇഖ്ബാൽ മാടൻവിള (ട്രഷറർ), നൗഷാദ് പെരുമാതുറ (ചീഫ് കോഓഡിനേറ്റർ), എ. ആരിഫുദ്ദീൻ (കൺസൾട്ടൻറ്) എന്നിവരെ തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!