നെടുമങ്ങാട് :ഡ്രൈ ഡേ ദിവസമായ ഇന്ന് നെടുമങ്ങാട് മാർക്കറ്റിനുള്ളിൽ വൻതോതിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം സ്റ്റോക്ക് ചെയ്ത് വില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇ.ഐ സജിത്തും പാർട്ടിയും ചേർന്ന് റെയ്ഡ് നടത്തിയതിൽ വില്പന നടത്തുവാൻ സൂക്ഷിച്ചിരുന്ന 28 ബോട്ടിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം( ആകെ 14 ലിറ്റർ) പിടികൂടുകയും മേലാംകോട് സ്വദേശി ഷംനാദിനെതിരെ 55 i വകുപ്പ് അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
