നെടുമങ്ങാട് :ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ആഫീസിലെ പ്രിവന്റീവ് ആഫീസർ വി.അനിൽകുമാറിന്റെ നേത്യത്വത്തിൽ നടത്തിയ റെയ്‌ഡിൽ കാരയ്ക്കൻതോട് ഭാഗത്ത് ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് 6.1/2 ലിറ്റർ ചാരായവും,വാറ്റുന്നതിനായി പാകപ്പെടുത്തിയ 80 ലിറ്റർ കോടയും,വാറ്റുപകരണങ്ങളും കണ്ടെടുത്ത് ഒരു അബ്കാരി കേസ് എടുത്തു.പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.ബിജു , വി.എസ്.ബൈജു വനിതാ സിവിൽ എക്സൈസ് ഓഫീസർ എ.എസ്. സുമിത എന്നിവർ പങ്കെടുത്തു.
