ആറ്റിങ്ങൽ : സ്വകാര്യ ബസ്സുകൾക്ക് എതിരെയുള്ള പരാതികൾ അവസാനിക്കുന്നില്ല. ഇന്ന് ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ ആർ.എസ് രേഖ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിളയിൽമൂല മാർക്കറ്റ് ജംഗ്ഷനിൽ ചിറയിൻകീഴ് നിന്ന് ആറ്റിങ്ങലിലേക്ക് വന്ന ‘പുഞ്ചിരി’ എന്ന ബസിൽ കയറാൻ ശ്രമിച്ചപ്പോൾ പടിയിൽ കാൽ വച്ചപ്പോൾ തന്നെ ബസ്സിന്റെ ബെൽ അടിച്ചെന്നും പെട്ടെന്ന് വാഹനം മുന്നോട്ട് എടുത്തതിനാൽ റോഡിൽ തലയടിച്ച് വീഴാതെ കഷ്ട്ടിച്ചാണ് രക്ഷപ്പെട്ടതെന്നും ആർ.എസ് രേഖ പറയുന്നു. പെട്ടെന്നുണ്ടായ ഈ അനുഭവം തന്നെ വല്ലാതെ ഭയപ്പെടുത്തിയെന്നും സ്വകാര്യ ബസ്സിന്റെ ഈ പ്രവർത്തിക്ക് നേരെ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ആർ. എസ് രേഖ ആറ്റിങ്ങൽ സബ് ഇൻസ്‌പെക്ടർക്ക് പരാതി നൽകി.
