ആറ്റിങ്ങൽ : ഫയർ ഫോഴ്‌സിന്റെ സമയോചിത ഇടപെടലിൽ വൻ അപകടം ഒഴിവായി. ആറ്റിങ്ങൽ കരിമ്പുവിള ഞാറയിൽകോണം എ. എസ് ഹൗസ് വീട്ടിലാണ് ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചത്. സിലിണ്ടർ ചരിഞ്ഞ് ചാക്കിലും തുണിയിലും തീ പടർന്നു. ഫയർ ഫോഴ്സ് എത്തി കൃത്യമായ ഇടപെടൽ നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ഓഫിസർ ഗോപകുമാറിന്റെ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ സജിത്ത്ലാലും ഫയർമാൻമാരായ ബിനു, രാജഗോപാൽ, അഷ്‌റഫ്, നജിമുദീൻ തുടങ്ങിയവർ തീ അണച്ചു.