പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വക്കം റൂറൽ ഹെൽത്ത് സെന്ററിലെ ഡോക്ടർമാരും ജീവനക്കാരും നൽകിയ തുക ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിനു കൈമാറി. ഹെൽത്ത് സെന്ററിലെ എ.എം.ഒ.ഡോ.സിജു എൻ.എസിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് തുകഏറ്റുവാങ്ങി. വക്കം പഞ്ചായത്ത് പ്രസിഡന്റ് എസ്.വേണുജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാഭായിയമ്മ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗീതാ സുരേഷ്, എൻ.ദേവ് , ഡോ.രാമകൃഷ്ണ ബാബു, ഡോ.അശ്വനി രാജ്, ലേഖ മുരളീധരൻ, ഡി.രഘുവരൻ, ഡി.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
