Search
Close this search box.

ആറ്റിങ്ങലിൽ ബൈപ്പാസും നാലുവരിപ്പാതയും വന്നാലും ദേശീയപാതയ്ക്ക് സമാന്തരമായി മേല്‍പ്പാത അനിവാര്യമാണന്ന് നിവേദനം

eiGABNP33326

ആറ്റിങ്ങല്‍: ആറ്റിങ്ങൽ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് മേല്‍പ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി.ക്ക് നിവേദനം നല്‍കി. പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ആലംകോട് എം.എച്ച്.അഷ്‌റഫിന്റെ നേതൃത്വത്തിലാണ് അടൂര്‍ പ്രകാശ് എം.പി.ക്ക് നിവേദനം സമര്‍പ്പിച്ചത്. ബൈപ്പാസ്, നാലുവരിപ്പാത വന്നാലും ദേശീയപാതയ്ക്ക് സമാന്തരമായി മേല്‍പ്പാത അനിവാര്യമാണന്ന് കാണിച്ചാണ് നിവേദനം നല്‍കിയത്. വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ട് വരാമെന്ന് എം.പി. നിവേദക സംഘത്തിന് ഉറപ്പ് നല്‍കി.

ഫോട്ടോ- പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ആലംകോട് എം.എച്ച്.അഷ്‌റഫിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ മേല്‍പ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് അടൂര്‍പ്രകാശ് എം.പി.ക്ക് നിവേദനം നല്‍കിയപ്പോള്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!