കല്ലമ്പലം: സ്കൂൾ പ്രഥമാധ്യാപികയുടെ ഗുരുതര വീഴ്ച കാരണം നിയന്ത്രണം വിട്ട കാർ പിന്നിലേക്ക് വന്ന് സ്കൂൾ കെട്ടിടത്തിലേക്ക് ഇടിച്ചു. കാറിന്റെ പിൻഭാഗവും, കെട്ടിടവും തകർന്നു. ഇന്ന് (വെള്ളിയാഴ്ച) രാവിലെയാണ് സംഭവം.
കല്ലമ്പലം പാവല്ല ഡിവിഎൽ എ സി ലെ എച്ച് എം ആണ് സ്കൂൾ വളപ്പിൽ ഹാൻഡ് ബ്രേക്ക് ഇടാതെ അലക്ഷ്യമായി സ്വന്തം കാർ പാർക്ക് ചെയ്തിരുന്നത് പ്രൈമറി ക്ലാസിലെ 50 ൽ താഴെയുള്ള വിദ്യാർത്ഥികൾ ഓടിക്കളിക്കുന്ന സ്ഥലമായിരുന്നു ഇത്. ഹാൻഡ് ബ്രേക്ക് ഇടാതിരുന്നത് കാരണം ഒരു മണിക്കൂറിന് ശേഷം കാർ പിന്നിലേക്ക് വന്ന് ക്ലാസ് ബിൾഡിങ്ങിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇടിയിൽ കാറിന്റെ പിൻഭാഗം തകരുകയും കെട്ടിടത്തിന് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. കുട്ടികൾ ക്ലാസ് റൂമിൽ ആയത് കൊണ്ടാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് രക്ഷിതാക്കൾ പറഞ്ഞു.