പാങ്ങോട് :പാങ്ങോട് പഞ്ചായത്ത് അടപ്പുപാറ വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അശ്വതി പ്രദീപ് 190 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു.
വാമനപുരം അസംബ്ലിയിൽ കോൺഗ്രസിന്റെ ജനകീയ മുന്നേറ്റം തുടരുന്നു. ലോക്സഭ ഇലക്ഷനിൽ അടൂർ പ്രകാശിന് വാമനപുരം നൽകിയ ഭൂരിപക്ഷം 9000 ന് മുകളിലായിരിന്നു.
അടുത്ത് നടന്ന കല്ലറ പഞ്ചായത്ത് വെള്ളം കുടി വാർഡ് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സിറ്റിംഗ് സീറ്റിൽ വിജയിച്ച് പഞ്ചായത്ത് ഭരണം കോൺഗ്രസ് പിടിച്ചെടുത്തിരിന്നു.