സ്നേഹ റെസിഡന്റ്‌സ് അസോസിയേഷൻ ഓണമുണ്ണാൻ 5 കിലോ അരി വിതരണ പദ്ധതിയുടെ ഉദ്‌ഘാടനം ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് പോയിന്റമുക്ക് ഓഫീസിൽ നിർവഹിച്ചു. സ്നേഹ റെസിഡന്റ്‌സ് അസോസിയേഷൻ എം പിക്കു സ്വീകരണവും നൽകി. അസോസിയേഷൻ പ്രസിഡണ്ട് കെ പ്രസന്ന ബാബു അധ്യക്ഷനായി. സെക്രട്ടറി ബി ആർ പ്രസാദ് സ്വാഗതം പറഞ്ഞു. ബാബു, താഹ എന്നിവർ പ്രസംഗിച്ചു.