വാമനപുരം സർവീസ് സഹകരണ ബാങ്കിന്റെ ഓണം വിപണി

eiZJDJK11287

വാമനപുരം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സഹകരണ ഓണം വിപണിയുടെ ഉദ്ഘാടനം ഡികെ മുരളി എംഎൽഎ നിർവ്വഹിച്ചു.

കാണം വിറ്റും ഓണം ഉണ്ണണം,
മലയാളിയുടെ ഓണസങ്കല്‍പ്പം ഇങ്ങനെയാണ്. ഓണാഘോഷങ്ങള്‍ വിഭവസമൃദ്ധമാക്കാനുള്ള ഉത്സാഹത്തിലാണ് ലോകമെങ്ങുമുള്ള മലയാളികള്‍. ഒരു പ്രളയത്തില്‍ നിന്നുള്ള തിരിച്ചു വരവാണ് കേരളീയരെ സംബന്ധിച്ച് ഈ ഓണം.

വിപണിയില്‍ ഫലപ്രദമായി ഇടപെട്ട് നല്ലോണം ഉണ്ണാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ഇത്തവണയും ചെയ്യുന്നത്.
ഇതിനായി പ്രത്യേക ഓണചന്തകള്‍
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സജജമാക്കിയിട്ടുണ്ട്. ജില്ലാ- താലൂക്ക് കേന്ദ്രങ്ങളിലെ പ്രത്യേക ചന്തകള്‍ക്കൊപ്പം പ്രത്യേക ഓണം മാര്‍ക്കറ്റുകളും സ്പെഷ്യല്‍ മിനി ഫെയറുകളും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍
ഈ ഓണചന്തകളില്‍ ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!