ആറ്റിങ്ങലിൽ ഹോട്ടലിന്റെ വിറക് പുരയ്ക്ക് തീ പിടിച്ചു, 2യൂണിറ്റ് ഫയർ ഫോഴ്‌സെത്തി തീ കെടുത്തി

ei1G2PR30706

ആറ്റിങ്ങൽ : ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ഹോട്ടലിന്റെ വിറക്പുരയ്ക്ക് തീപിടിച്ചു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. സമീപത്ത് പാർക്ക്‌ ചെയ്തിരുന്ന ബൈക്ക് എടുക്കാൻ വന്ന ദൂര യാത്രക്കാരനാണ് തീ ആളിക്കത്തുന്നത് കണ്ട് ഹോട്ടൽ ജീവനക്കാരെ അറിയിച്ചത്. തുടർന്ന് ആറ്റിങ്ങൽ അഗ്നിശ മനസേനയെ വിവരം അറിയിച്ചു. രണ്ടു യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. അജിനിശമന സേന അവസരോചിതമായി ഇടപെട്ട് തീ അണച്ചതിനാൽ സമീപത്തുള്ള ബഹുനില കെട്ടിടങ്ങളിലേക്ക് തീപടരാതെ വൻദുരന്തം ഒഴിവായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!