ആറ്റിങ്ങൽ : 8 ആം ക്ലാസുകാരന്റെ കൈ വിരലിൽ കുടുങ്ങിയ മോതിരം ഫയർ ഫോഴ്സ് ഊരി. ആലംകോട് മേവർക്കൽ, ജെ. എൻ. എസ് മൻസിലിൽ മുഹമ്മദ് ബാത്തിഷയുടെ കൈ വിരലിലാണ് മോതിരം കുടുങ്ങിയത്. ആറ്റിങ്ങൽ ഫയർ ഫോസിലെ ഉദ്യോഗസ്ഥർ മോതിരം ഊരി മാറ്റി. മോതിരം കൈ വിരലിൽ കുടുങ്ങുന്നവർ ഇപ്പോൾ ആറ്റിങ്ങൽ ഫയർഫോഴ്സിനെ സമീപിക്കുന്നത് പതിവാണ്.