കരകുളം : കരകുളം ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ 244 വീടുകളുടെ താക്കോൽ ദാനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.10.5 കോടി രൂപയാണ് വീടുകളുടെ നിർമാണച്ചെലവ്.നവീകരിച്ച ഫ്രണ്ട് ഓഫീസിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.സി.ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്.ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനില തുടങ്ങിയവർ സംസാരിച്ചു.