മാണിക്കൽ : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വാമനപുരം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.ഷമീർ ഖാനും സംഘവും നടത്തിയ റെയ്ഡിൽ വെമ്പായം മൊട്ടക്കാവ് ഭാഗത്ത് നിന്നും 60 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. മാണിക്കൽ, മൊട്ടക്കാവ്, പാറയം വിളാകത്ത് വീട്ടിൽ സക്കീർ ഹുസൈന്റെ മകൻ ഷാൻ (24)ആണ് അറസ്റ്റിലായത്. പ്രിവന്റീവ് ആഫീസർ സുദർശനൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദിലീപ് കുമാർ, സജീവ് കുമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷഹീന ബീവി, സിവിൽ എക്‌സൈസ് ഓഫീസർ ട്രൈനിമാരായ ഷിജിൻ, വൈശാഖ്, മഹേഷ്, ഡ്രൈവർ ജയകുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. എക്‌സൈസ് കമ്മിഷണർ പ്രഖ്യാപിച്ച ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.
