ചിറയിൻകീഴ് : ദു:ഖവും ദുരിതവും തീരാവേദനയും കടിച്ചമർത്തി കട്ടിലിലും തറയിലും ചുരുണ്ടുകൂടി ജീവിതം തള്ളിനീക്കുന്ന ഒത്തിരി പേരെ നേരിൽ കാണുവാൻ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച രണ്ടു ദിവസത്തെ സാന്ത്വന യാത്ര സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷിന്റ നേതൃത്വത്തിലായിരന്നു സാന്ത്വനയാത്ര.ബ്ലോക്ക്പഞ്ചായത്തിന്റെപരിധിയിലുള്ളളആറ്പഞ്ചായ ത്തുകളിലായി199 പേരാണ്സെക്കന്ററി തല പരിചരണ മാവശ്യമുള്ളവർ. പലരും കിടക്കുന്നതു ഒരു കട്ടിലു പോലുമില്ലാതെ തറയിലും ഇരുളടഞ്ഞമുറികളിലുമാണ്.വീട്ടുകാരെ കുറ്റം പറയരുതല്ലോ 24മണിക്കൂറും ഫാനും ലൈറ്റു ഉപയോഗിച്ചാൽ വൈദ്യുതി ചാർജ് എന്താകുമെന്ന് ഊഹിക്കാവുന്നതേയുളളൂ. ഒരു നേരത്തെ മരുന്നു വാങ്ങി നൽകുവാൻ കഴിയാത്തവർ എന്തു ചെയ്യും.പാലിയേറ്റീവ് പദ്ധതി പ്രകാരം വലിയ വിലയുള്ള മരുന്നുകൾ സൗജന്യമായി നൽകുവാൻ കഴിയില്ല.ചില വീടുകളിൽ രണ്ടു പേരും കിടപ്പിൽ കഴിയുന്നവരുമുണ്ട്. വരുമാനമുണ്ടാക്കേണ്ടവർ പരിചരണത്തിനു നിൽക്കുന്നതുമൂലം പട്ടിണിയുള്ള വീടുകളും ഇക്കൂട്ടത്തിലുണ്ട്.ഇവർക്കെല്ലാം ആരുടെയും ആശ്രയമില്ല.ചിലർക്ക് നോക്കാൻ ആളുണ്ട്, മറ്റു ചിലർക്ക് ആളുണ്ടെങ്കിലും നോക്കി തളർന്നതുമൂലം ഗൗനിക്കാത്തവർ . 6മാസംമുതൽകാൽനൂറ്റാണ്ടായവർവരെ കിടപ്പിൽ കഴിയുന്നവരുണ്ട്. കിടപ്പിൽ കഴിയുന്നവരെ പരിചരിച്ച് പരിചരിച്ച് അവശതയിലായവരുമുണ്ട്. ഉടുക്കുന്ന വസ്ത്രം മാറ്റിയുടുപ്പിക്കാനും, ആ വസ്ത്രം ഒന്നു നനച്ചു കൊടുക്കുവാനും സമയത്ത് മരുന്നോ ആഹാരമോ ഒരു ഗ്ലാസ് വെള്ളമോ എടുത്തു കൊടുക്കുവാൻ ഇല്ലാത്ത പല കിടപ്പു രോഗികളെയും കാണുവാൻ കഴിഞ്ഞു. രോഗം ബാധിച്ചതിനു ശേഷം ഉപേക്ഷിച്ചപോയ ഉറ്റവരുമുണ്ട് ഇക്കൂട്ടത്തിൽ .ഇത്തരം ദുരിതമനുഭവിക്കുന്നവർക്കായി പാലിയേറ്റീവ് പദ്ധതിയ്ക്ക് കൂടുതൽ തുകപഞ്ചായത്തുകൾമാറ്റിവയ്ക്കണം. കഴിയുമെങ്കിൽ രണ്ടു നേരം ആഹാരവുമെത്തിക്കണം.
പാലിയേറ്റീവ് രോഗികൾക്കായി പ്രത്യേകംഡോക്ടർമാരെയും ചുമതലപ്പെടുത്തേണ്ടതുണ്ട്. ബ്ലോക്ക്പ്രസിഡന്റിനോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചാ യത്തംഗങ്ങളായ ഗീതാ സുരേഷ്, എസ്.ചന്ദ്രൻ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ.എസ്.രാജീവ്, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ശബ്ന ഡി.എസ്, പാലിയേറ്റീവ് നഴ്സ് മാരായ മഞ്ചുബിജു, ഗീതു സുനിൽ ,ഫിസിയോ തെറാപ്പിസ്റ്റ് ജി.ദീപു, അരുൺ ജെ.എസ്.എന്നിവർ പ്രസിഡൻറിനോടൊപ്പമുണ്ടായിരുന്നു. രണ്ടാംദിവസത്തെയാത്ര അഞ്ചുതെങ്ങിൽ നിന്നുമാരംഭിച്ചു മുദാക്കലിൽ സമാപിച്ചു. ഓണക്കോടികളും ധാന്യകിറ്റുകളും യാത്ര യോടൊപ്പം കരുതിയിരുന്നു.
